Connect with us

Udaypur Murder

ഉദയ്പുര്‍ കൊലപാതകം: അഞ്ച് പേര്‍ കൂടി പിടിയില്‍

പിടിയിലായവരില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമെന്ന് പോലീസ്

Published

|

Last Updated

ഭോപ്പാല്‍ |  ഉദയ്പുരില്‍ തയ്യല്‍ കടഉടമയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍കൂടി പിടിയില്‍. ഇതില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത് പത്ത് നമ്പറുകള്‍ പിടിയിലായ ഒരാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കേസ് അന്വേഷണത്തിന്റെ ചുമത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ ഐ എ ഏറ്റെടുത്തിരിക്കുകയാണ്. കൊലക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധമടക്കം പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരത സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് നേരത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട തയ്യല്‍ക്കടയുടമ കനയ്യ ലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 32 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Latest