Connect with us

Kerala

ഭരണം പോയി; തൃണമൂലിന് ആസ്ഥാനവും നഷ്ടമാകുന്നു

പാട്ടക്കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് സ്ഥലമുടമ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ഭരണം പോയ തൃണമൂല്‍ കോണ്‍ഗ്രസിന് കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനമന്ദിരവും നഷ്ടമാകുന്നു. പാട്ടക്കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് സ്ഥലമുടമ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. തോപ്സിയയിലെ പാര്‍ട്ടി ആസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ 2022 ലാണ് ആസ്ഥാനം താത്കാലികമായി ഇവിടേക്ക് മാറ്റിയത്. പാട്ടക്കരാര്‍ ലംഘിച്ചെങ്കിലും പാര്‍ട്ടിക്കു ഭരണമുള്ളപ്പോള്‍ അക്കാര്യം പറയാന്‍ ഭയപ്പെട്ടിരുന്ന കെട്ടിട ഉടമ മന്തു സാഹ ഭരണം പോയപ്പോള്‍ ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൊല്‍ക്കത്തിയിലെ മോഡേണ്‍ ഡെക്കറേറ്റേര്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മന്തു സാഹ. തൃണമൂല്‍ സര്‍ക്കാരിന്റെ കാലത്ത് നിരവധി സര്‍ക്കാര്‍ കരാറുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തിയില്‍ തന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടം പാര്‍ട്ടിയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഇയാള്‍ വിട്ടുനല്‍കിയത്.
ഭരണം മാറിയതോടെ കെട്ടിട ഉടമ തങ്ങളെ ഇവിടെ നിന്ന് കള്ളക്കഥ മെനഞ്ഞ് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ യഥാര്‍ത്ഥ ആസ്ഥാന മന്ദിരത്തിന്റെ പണി പൂര്‍ത്തിയാകാറായതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നുമാണ് ടി എം സി നേതാക്കള്‍ പറയുന്നത്.

ഈ വര്‍ഷം പാട്ടക്കരാര്‍ അവസാനിച്ചെന്നും പാര്‍ട്ടി പ്രതിനിധികളെ 2025 ഒക്ടോബര്‍ മുതല്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നുമാണ് മന്തു സാഹയുടെ അഭിഭാഷകന്‍ പറയുന്നത്. ഇതേ തുടര്‍ന്ന് മന്തു സാഹ പ്രഗതി മൈതാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights:
The Trinamool Congress is set to lose its temporary party headquarters in Kolkata following its defeat in West Bengal. The building owner demanded the party vacate the premises due to a breach of the lease agreement. TMC leaders claimed they would leave soon as their permanent building is almost ready.

 

Latest