Connect with us

sahityolsav 22

തൃശൂർ ജില്ലാ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശിപ്പിച്ചു

പോസ്റ്റർ പ്രകാശനം സംസ്ഥാന ന്യൂനപക്ഷ വിഭാഗം സമിതി അംഗം അഡ്വ. മുഹമ്മദ്‌ ഫൈസൽ നിർവഹിച്ചു

Published

|

Last Updated

വടക്കേകാട് | എസ് എസ് എഫ് തൃശൂർ ജില്ല 29ാം എഡിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം സംസ്ഥാന ന്യൂനപക്ഷ വിഭാഗം സമിതി അംഗം അഡ്വ. മുഹമ്മദ്‌ ഫൈസൽ നിർവഹിച്ചു. സ്വാഗത സംഘം ഫിനാൻസ് കൺവീനർ  കുഞ്ഞിമുഹമ്മദ്‌ ഹാജി ഞമ്മനെങ്ങാടിന്റ അധ്യക്ഷതയിൽ മുഹമ്മദാലി കൗകാനപ്പെട്ടി ഉദ്ഘാടനം ചെയ്തു.

എസ് എസ് എഫ് തൃശൂർ ജില്ല സെക്രട്ടറി ത്വാഹിർ ചേറ്റുവ വിഷയം അവതരിപ്പിച്ചു. സ്വാദിഖലി ഫാളിലി, അൻവർ വടക്കേകാട്, മാമു ഞമ്മനെങ്ങാട്, കരീം മുസ്‌ലിയാർ കൊച്ചന്നൂർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ മുഹമ്മദാലി വടുതല സ്വാഗതവും ഫാസിൽ അഞ്ഞൂർ നന്ദിയും പറഞ്ഞു. തൃശൂർ ജില്ലാ സാഹിത്യോത്സവ് ആഗസ്ത് 13, 14, 15 തീയതികളിൽ വടുതല- വട്ടംപാടത്ത് വെച്ച് നടക്കും.

Latest