Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹുസൈന്‍ പ്രണയം നടിച്ച് കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

Published

|

Last Updated

കിളിമാനൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
വര്‍ക്കല മേല്‍വെട്ടൂര്‍ ചാവടി മുക്ക് എച്ച്എസിന് സമീപം അഴകന്‍ വിള വീട്ടില്‍ ഹുസൈന്‍, ഇടവ വെണ്‍കുളം മാടത്തറ വീട്ടില്‍ രാഖില്‍, ഇടവ മാന്തറ നൂറുല്‍ ഹുദ മദ്‌റസക്ക് സമീപം കിഴക്കേ ലക്ഷംവീട്ടില്‍ കെ കമാല്‍ എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹുസൈന്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹുസൈന്റെ സുഹൃത്തുക്കളായ രാഖിലും  കമാലും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.പീഡന വിവരം അറിഞ്ഞ കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പിന്നീട് പ്രതികളെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.