Connect with us

Kerala

തൊടുപുഴ കൂട്ടബലാത്സംഗ കേസ്; ഇരയായ പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ | തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ മുത്തശ്ശിക്കെതിരെയും കേസെടുത്തേക്കും.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ആശുപത്രി രേഖകളില്‍ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് പോലീസ് കണ്ടെത്തി. പത്ത് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നീ ആറ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.

---- facebook comment plugin here -----

Latest