Connect with us

Kerala

വനവൃസ്തൃതിയിലുണ്ടായ വ്യതിയാനങ്ങള്‍ കേരളത്തില്‍ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്നത് സംബന്ധിച്ച് പഠനമില്ല

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വനവൃസ്തൃതിയിലുണ്ടായ വ്യതിയാനങ്ങള്‍ ദിനാന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയെയും എങ്ങനെ സ്വാധീനിക്കും എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ലെന്ന് വനം വകുപ്പ്

Published

|

Last Updated

പത്തനംതിട്ട | പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ (ഇ എസ് എ) നിര്‍ണയിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തെ ചൊല്ലി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ തര്‍ക്കം തുടരുമ്പോഴും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വനവൃസ്തൃതിയിലുണ്ടായ വ്യതിയാനങ്ങള്‍ ദിനാന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയെയും എങ്ങനെ സ്വാധീനിക്കും എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ലെന്ന് വനം വകുപ്പ്. കഴിഞ്ഞ ആഗസ്റ്റില്‍ നിയമസഭയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കിയ മറുപടിയിലാണ് ഈക്കാര്യം പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനായി പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍കാടുകള്‍, പുറമ്പോക്കുകള്‍, റിസര്‍വ് വനമായി പ്രഖ്യാപിക്കാത്ത വനഭുമികള്‍ എന്നിവ റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതായും മന്ത്രി വ്യക്്തമാക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ ജില്ലയില്‍ 237.92 ഹെക്ടറും തൃശൂര്‍ ജില്ലയില്‍ 3.39 ഹെക്ടറും കണ്ടല്‍ വനങ്ങള്‍ വനനിയമ പ്രകാരം റിസര്‍വ് വനമായി പ്രഖ്യാപിച്ച് സംരക്ഷിച്ചു വരുന്നതായും വനം വകുപ്പ് വ്യക്്തമാക്കുന്നു. ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 2173.01 ഹെക്ടര്‍ പ്രൊപ്പോസ്്ഡ് റിസര്‍വ് ഫോറസ്റ്റായി വിജ്ഞാപനം പുറപ്പെടുവിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായും വനം വകുപ്പ് വ്യക്്തമാക്കുന്നു. ഇതിനോടൊപ്പം റീബില്‍ഡ് കേരളാ പദ്ധതിയുടെ കീഴില്‍ വനത്തിനുള്ളിലും വനത്തോട് ചേര്‍ന്നു കിടിക്കുന്ന തെരഞ്ഞെടുത്ത 13 സ്വകാര്യ എസ്റ്റേറ്റുകളും കിഫ്ബിയുടെ സാമ്പത്തിക ധനസഹായത്തോട് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് വ്യക്്തമായ പഠന റിപോര്‍ട്ടുകളൊന്നും വനം വകുപ്പിന്റെ കൈയ്യില്‍ ഇല്ലെങ്കിലും പശ്ചിമഘട്ടത്തിലടക്കം പെയ്യുന്ന അതിതീവ്ര മഴയില്‍ മൂന്നിരട്ടി വര്‍ധനവെങ്കിലും സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഴയുടെ അളവില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍, ഉരുള്‍പൊട്ടല്‍, കടുത്ത വരള്‍ച്ച തുടങ്ങിയ പ്രതിസന്ധികളിലേക്കും കൊണ്ടുചെന്നെത്തിക്കും. 2018ലും 19ലും 21ലും കേരളത്തിന്റെ പശ്ചിമഘട്ടത്തിലുടനീളം ഉണ്ടായ ഉരുള്‍ പൊട്ടലുകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

അതുപോലെത്തന്നെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വേനല്‍കാലത്തിന്റെ ആരംഭത്തോടെ തന്നെ കടുത്ത ജലക്ഷാമത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതും കാണുന്നു. ഇവയൊക്കെ സൂചിപ്പിക്കുന്നത്, കേരളത്തില്‍ കാലാകാലങ്ങളായി അനുഭവിച്ചുപോരുന്ന കാലാവസ്ഥാ സുരക്ഷിതത്വം നഷ്ടമായിക്കഴിഞ്ഞു എന്നാണ്. കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്മേല്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ (ഇഎസ്എ) നിര്‍ണയിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

 

Latest