Connect with us

Kerala

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു.

Published

|

Last Updated

പാലക്കാട് | കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പാലക്കാട് മുതലമട സ്വദേശി സുരേഷാണ് മരിച്ചത്. പരുക്കേറ്റ ഭാര്യ കവിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുരേഷ് കവിതയെ വെട്ടുകയായിരുന്നു. വിഷം കഴിച്ച സുരേഷിനെ ഉടന്‍ തന്നെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Latest