Connect with us

Kerala

മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരായ ഹരജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

ചീഫ് ജസ്റ്റീസ് എന്‍ വി രമണയാണ് ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനല്‍ ഉടമകള്‍ നല്‍കിയ ഹരജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് എന്‍ വി രമണയാണ് ഇക്കാര്യം അറിയിച്ചത്.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവേയാണ് ഹരജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വിലക്കിനെതിരായ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചാനല്‍ അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

Latest