Connect with us

National

തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി

പുതിയ നിയമമനുസരിച്ച് പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി|പാര്‍ലമെന്റില്‍ നിര്‍ണായക ബില്ലുകള്‍ പാസ്സാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെയും കമീഷണര്‍മാരെയും തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ നിര്‍ണായക ബില്ലുകളാണ് പാസ്സാക്കിയത്. ടെലെകോം ബില്‍ രാജ്യസഭയിലും പാസ്സാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും കമീഷണര്‍മാരെയും തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.

പുതിയ നിയമമനുസരിച്ച് പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്‍. ഈ ബില്‍ രാജ്യസഭ ഡിസംബര്‍ 12ന് പാസ്സാക്കിയതാണ്. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും.