Connect with us

National

ബാല്‍ക്കണിയില്‍ നിന്നും ചാടി വിദ്യാര്‍ഥിനി മരിച്ചു

ശബ്ദം കേട്ട് സ്ഥലത്തെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ ആദ്യം കാണുന്നത്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ ബാല്‍ക്കണിയില്‍ നിന്നും ചാടി വിദ്യാര്‍ഥിനി മരിച്ചു.ബെംഗളൂരുവിലെ ബേഗുര്‍ റോഡിലാണ് സംഭവം. ഫ്‌ലാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പന്ത്രണ്ട് വയസുകാരി ചാടിയത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ ആദ്യം കാണുന്നത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു കുട്ടി. അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് ആളുകളെ വിവരം അറിയിച്ച് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടി ബാല്‍ക്കണിയില്‍ നിന്നും ചാടുന്നതിനു മുമ്പേ പുലര്‍ച്ചെ നാലരയ്ക്ക് മുറിക്ക് പുറത്തുനില്‍ക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോള്‍ മറുപടി നല്‍കാതെ കുട്ടി മുറിക്കുള്ളിലേക്ക് പോകുകയായിരുന്നെന്ന് മരണത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് പറഞ്ഞു.

 

Latest