Connect with us

maharajas college

മഹാരാജാസില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം നിയമ നടപടികളിലേക്ക്

കൊച്ചി സെന്‍ട്രല്‍ പോലീസ് കോളജിലെത്തി വിവരങ്ങള്‍ ശേഖരിച്ചു

Published

|

Last Updated

കൊച്ചി | മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം നിയമ നടപടികളിലേക്ക്.
കൊച്ചി സെന്‍ട്രല്‍ പോലീസ് കോളജിലെത്തി അധ്യാപകനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകനെ ക്ലാസ് മുറിയില്‍ കെ എസ് യു നേതാവടക്കം വിദ്യാര്‍ഥികള്‍ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണു സംഭവം വിവാദമായത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോളജ് കൗണ്‍സില്‍ അധ്യാപകന്റെ പരാതി പോലീസിനു കൈമാറാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിരുന്നു.
ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളജ് കൗണ്‍സില്‍ നടപടി എടുത്തിരുന്നു.

കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ഥികള്‍ അപമാനിച്ചത്.

 

Latest