Connect with us

child death

കുടുംബ സംഗമത്തിനിടെ കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചു

ഓമശ്ശേരിയിലെ ഫാംഹൗസിലായിരുന്നു അപകടം

Published

|

Last Updated

കോഴിക്കോട് | ഫാം ഹൗസില്‍ കുടുംബ സംഗമത്തിനിടെ മൂന്നുവയസ്സുള്ള കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചു. ഓമശ്ശേരിയിലെ ഫാം ഹൗസില്‍ ഉണ്ടായ അപകടത്തില്‍ മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കല്‍ റിഷാദിന്റെ മകന്‍ ഐസിസ്(3) ആണ് മരിച്ചത്.

ഉടന്‍ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫാം ഹൗസില്‍ കുടുംബ സംഗമം നടക്കുന്നതിനിടെയായിരുന്നു കുഞ്ഞ് കിണറ്റില്‍ വീണത്.