Kozhikode
വാര്‍ഷികാഘോഷം സമാപിച്ചു
സംഗീത അധ്യാപകന്‍ മണ്ണാലത്ത് ശ്രീവല്‍സന് ആദരവും ഡോ. അഭയ് ഗോവിന്ദ് (ബി എച്ച് എം എസ്) ന് അനുമോദനവും നല്‍കി.

മാവിളിക്കടവ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷ സമാപനം കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (വിജിലന്‍സ്) കെ കെ ബിജു ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | മാവിളിക്കടവ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (വിജിലന്‍സ്) കെ കെ ബിജു ഉദ്ഘാടനം ചെയ്തു.
സംഗീത അധ്യാപകന്‍ മണ്ണാലത്ത് ശ്രീവല്‍സന് ആദരവും ഡോ. അഭയ് ഗോവിന്ദ് (ബി എച്ച് എം എസ്) ന് അനുമോദനവും നല്‍കി.
ജനറല്‍ സെക്രട്ടറി സാദിക്ക് ചേലാട്ട് അധ്യക്ഷത വഹിച്ചു. നാസര്‍ നാരങ്ങാളി, അജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടകസമിതി ജനറല്‍ ഷഫീക്ക് സ്വാഗതവും ട്രഷറര്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
---- facebook comment plugin here -----