Connect with us

Kerala

സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നുള്ള ശാർജ വിമാനം റദ്ദാക്കി

യാത്രക്കാരും അധികൃതരും തമ്മിൽ തർക്കം

Published

|

Last Updated

കൊണ്ടോട്ടി | യാത്ര പുറപ്പെടാനിരിക്കെ സാങ്കേതിക തകരാർ കണ്ടെത്തിയത് മൂലം കരിപ്പൂരിൽ നിന്നുള്ള ശാർജ വിമാനം റദ്ദാക്കി. ചെക്കിൻ നടപടികൾക്ക് ശേഷമാണ് വിമാനം ക്യാൻസൽ ചെയ്തത്. ഇതോടെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലായി.

ബദൽ സൌകര്യം ഒരുക്കണമെന്ന്  യാത്രക്കാർ ആവശ്യപ്പെട്ടതോടെ വിമാനത്താവളത്തിൽ തർക്കവും നേരിയ തോതിലുള്ള സംഘർഷവും രൂപപ്പെട്ടു.

വിമാന സർവീസ് റദ്ദാക്കിയതോടെ നിരവധി യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇന്ന് തന്നെ ഷാർജയിലെത്തുകയും ജോലി- ചികിത്സ കാര്യങ്ങളിലേർപ്പെടേണ്ട പലരും പെരുവഴിയിലായി.