Connect with us

Kerala

കായിക താരമായ പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

അഖില സൈക്കിള്‍ പോളോയില്‍ സംസ്ഥാന തലത്തിലും ഖോഖൊയില്‍ ജില്ലാതലത്തിലും പങ്കെടുത്തിട്ടുണ്ട്.

Published

|

Last Updated

വര്‍ക്കല | വര്‍ക്കലയില്‍ കായിക താരമായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവില്‍ വീട്ടില്‍ അനില്‍-പ്രിന്‍സി ദമ്പതിമാരുടെ മകള്‍ അഖിലയാണ്(15) മരിച്ചത്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അഖില സൈക്കിള്‍ പോളോയില്‍ സംസ്ഥാന തലത്തിലും ഖോഖൊയില്‍ ജില്ലാതലത്തിലും പങ്കെടുത്തിട്ടുണ്ട്. കൂടാതെ 2023 ല്‍ പൂനെയില്‍ നടന്ന മത്സരങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പനയറ എസ്എന്‍വിഎച്ച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് . സംഭവത്തെ തുടര്‍ന്ന് അയിരൂര്‍ പോലീസ് കേസെടുത്തു.