Connect with us

National

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍

സൗമ്യയുടെ മാതാവ് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രീംകോടതിയില്‍. കേസില്‍ നാല് പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികളുടെ ശിക്ഷാ വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തീര്‍പ്പാകും വരെയാണ് ശിക്ഷാ വിധി സ്റ്റേ ചെയ്ത് ജാമ്യം അനുവദിച്ചത്.

രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക്ക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഈ നാല് പ്രതികളും ഇതിനകം 14 വര്‍ഷവും 9 മാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സൗമ്യയുടെ മാതാവ് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൗമ്യയുടെ അമ്മയ്ക്കായി അപ്പീല്‍ നല്‍കിയത്. 2008 സെപ്തംബര്‍ 30 നാണ് രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യ വിശ്വനാഥ് കൊല്ലപ്പെട്ടത്. നെല്‍സണ്‍ മണ്‍ഡേല റോഡില്‍ വെച്ച് മോഷ്ടാക്കള്‍ സൗമ്യയെ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.