Connect with us

Kerala

സിഡിഎം വഴി അമ്മയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ച മകനും ബന്ധുവും പിടിയില്‍

നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പോലീസ് പിടിച്ചെടുത്തു.

Published

|

Last Updated

തിരുവനന്തപുരം |  കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടില്‍ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകനും ബന്ധുവും പിടിയില്‍. ആര്യനാട് കീഴ്പാലൂര്‍ ഈന്തിവെട്ട വീട്ടില്‍ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളന്‍കല്ല് വിജയ ഭവനില്‍ ജെ ജയന്‍ (47) എന്നിവരാണ് പിടിയിലായത്.

ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 500, 100 രൂപ നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പോലീസ് പിടിച്ചെടുത്തു.

ഈ മാസം മൂന്നിനാണ് എസ്ബിഐ ബേങ്കിനു മുന്നിലെ സിഡിഎമ്മില്‍ ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകള്‍ ബിനീഷും ജയനും ചേര്‍ന്നു നിക്ഷേപിച്ചത്. ആറിനു ബേങ്ക് അധികൃതര്‍ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

 

Latest