National
മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന് ആത്മഹത്യ ചെയ്തു
ആറ് സൈനികര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
ഇംഫാല്‍|മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആറ് സൈനികര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
വെടിവെയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ ആസാം റൈഫിള്‍സ് ക്യാമ്പിലാണ് സംഭവമുണ്ടായത്.
മണിപ്പൂര്‍ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നും കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വെടിയേറ്റവര്‍ മണിപ്പൂര്‍ സ്വദേശികളല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിച്ചു.
---- facebook comment plugin here -----