Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,440 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് വില. അന്താരാഷ്ട്ര സ്വര്‍ണ വിലയിലെ ഇടിവാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെയും ബാധിക്കുന്നത്.

ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പവന് 400 രൂപ ഉയര്‍ന്ന് 54,520 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6815 രൂപയായിരുന്നു വില. ഈ മാസം പവന് 3,640 രൂപയാണ് വര്‍ധിച്ചത്.