Connect with us

Kerala

സിദ്ധാര്‍ഥിന്റെ മരണം: രേഖകള്‍ ഉടന്‍ സി ബി ഐക്ക് കൈമാറും, സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി ഇന്ന് ഡല്‍ഹിക്ക്

രേഖകള്‍ ലഭിക്കാത്തതിനാല്‍ സി ബി ഐ അന്വേഷണം തുടങ്ങിയിരുന്നില്ല.

Published

|

Last Updated

കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ സി ബി ഐക്ക് ഉടന്‍ കൈമാറാനൊരുങ്ങി കേരള പോലീസ്. രേഖകള്‍ കൈമാറുന്നതിനായി സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി ഇന്ന് ഡല്‍ഹിയിലേക്കു പോകും. രേഖകള്‍ ലഭിക്കാത്തതിനാല്‍ സി ബി ഐ അന്വേഷണം തുടങ്ങിയിരുന്നില്ല.

അന്വേഷണം വഴിമുട്ടിയ നിലയിലാണെന്ന ആരോപണവുമായി സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് രംഗത്തെത്തിയിരുന്നു. നടപടി വൈകിയാല്‍ സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിയെ കാണില്ലെന്നും ഭരണപക്ഷത്തെ സമീപിക്കില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.

അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ വിജ്ഞാപനം ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും താന്‍ ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ടെന്നും പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പ്രതികരിച്ചു. തനിക്ക് വിശ്വാസമുള്ളതു കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ട് സംസാരിച്ചതെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest