Connect with us

Kerala

യൂത്ത് കോണ്‍ഗ്രസിലെ പീഡന പരാതി തള്ളി ഷാഫി പറമ്പില്‍; കത്തിന്റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കും

സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ല. അഖിലേന്ത്യാ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല.

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന പീഡന പരാതി തള്ളി ഷാഫി പറമ്പില്‍. സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഖിലേന്ത്യാ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല.

കത്തിന്റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കും. പരാതിയുണ്ടെങ്കില്‍ അത് പോലീസിനെ ഏല്‍പ്പിക്കും. സഹപ്രവര്‍ത്തകക്ക് ആവശ്യമായ എല്ലാ നിയമ സഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറയുന്നതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Latest