Connect with us

child death

അനസ്തീഷ്യ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് ആശുപത്രിയിലേക്ക് എസ് എഫ് ഐ - ഡി വൈ എഫ് ഐ മാര്‍ച്ച്

സ്‌കൂളില്‍ വീണ് പരിക്കേറ്റ പ്ലാങ്കമണ്‍ ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ വി വര്‍ഗീസാണ് ചികിത്സയ്ക്കിടെ മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് റാന്നി മാര്‍ത്തോമാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

സ്‌കൂളില്‍ വീണ് പരിക്കേറ്റ പ്ലാങ്കമണ്‍ ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ വി വര്‍ഗീസാണ് ചികിത്സയ്ക്കിടെ മരിച്ചത്. അസ്വാഭാവിക മരണത്തിന് സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധം പോലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പോലീസ് സ്റ്റേഷനിലെ എസ് ഐ ബോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നു കുഞ്ഞിന് ശാരീരിക അവശത നേരിട്ടുവെന്നാണ് സംഭവത്തില്‍ റാന്നി മാര്‍ത്തോമ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ വിശദീകരണം. നില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പറഞ്ഞുവിട്ട ശേഷമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തിയത്.

Latest