Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

ഇരിങ്ങാലക്കുട | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അമ്പത്തേഴുകാരന് 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പില്‍ നാരായണനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ കുട്ടിക്ക് നല്‍കാന്‍ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സിആര്‍ രവിചന്ദര്‍  ഉത്തരവിട്ടു. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെഎസ് സുശാന്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന എംകെ സുരേഷ്‌കുമാറാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.