Connect with us

Kerala

പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റില്‍

പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

Published

|

Last Updated

തളിപ്പറമ്പ് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. കുപ്പം മുക്കോണം സ്വദേശി നാരായണനെയാണ് പോക്‌സോനിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ നാലാം തിയ്യതിയാണ് പതിമൂന്നുകാരിക്കു നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവദിവസം രാവിലെ കുട്ടിയുടെ വീട്ടിലെത്തിയ നാരായണന്‍ അമ്മ എവിടെപോയെന്ന് അന്വേഷിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി.

പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.