Connect with us

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ പുതിയ പ്രതിസന്ധിയില്‍. ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇ എക്‌സ് സീരീസില്‍ എത്തിയതോടെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്. ഇതോടെ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറില്‍ സെക്‌സ് (SEX) എന്ന് വരുന്നതാണ് ഉപഭോക്താക്കളെ അലോസരപ്പെടുത്തുന്നത്. ഇതുകാരണം പലരും പുതിയ ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ സൂചിപ്പിക്കുന്നത് എസ് എന്ന അക്ഷരത്തിലാണ്. ഡല്‍ഹിയിലെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങുന്നത് ഡല്‍ഹിയെ സൂചിപ്പിക്കുന്ന ഡി എല്‍ (DL) എന്ന അക്ഷരത്തിലാണ്. തുടര്‍ന്ന് ജില്ലയെ സൂചിപ്പിക്കുന്ന നമ്പറും അതിന് ശേഷം വാഹനത്തെ സൂചിപ്പിക്കുന്ന നമ്പറും പിന്നീട് ഏറ്റവും പുതിയ ശ്രേണിയെ സൂചിപ്പിക്കുന്ന 2 അക്ഷരങ്ങളും, തുടര്‍ന്ന് ആ ശ്രേണിയില്‍ 4 അക്ക തനത് നമ്പറുമാണ് നമ്പര്‍ പ്ലേറ്റിലുണ്ടാകുക. ഉദാഹരണം: DL 2 C AD 1234.

വീഡിയോ കാണാം