Connect with us

Kerala

കഞ്ചാവ് വില്‍പന; യുവാവ് എക്‌സൈസ് പിടിയില്‍

കഞ്ചാവ് ഉപയോഗക്കാരെയും,വില്പനക്കാരെയും പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്.

Published

|

Last Updated

തിരുവല്ല | പത്തനംതിട്ട, വള്ളംകുളം, തിരുവല്ല എന്നിവിടങ്ങള്‍ കേന്ദ്രികരിച്ച് കഞ്ചാവ് വില്‍ക്കുന്നയാളിനെ തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടീം പിടികൂടി. ഇരവിപേരൂര്‍ വില്ലേജില്‍ വള്ളംകുളം കിഴക്ക് കരയില്‍ രഞ്ജിത്ത്(39)ആണ് പിടിയിലായത്. 125 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

തിരുവല്ലയിലെ വിവിധ കഞ്ചാവ് ഉപയോഗക്കാരെയും,വില്പനക്കാരെയും പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്. വള്ളംകുളം ഭാഗത്ത് ഇയാള്‍ കഞ്ചാവുമായി എത്തുമെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.10 ഗ്രാം അടങ്ങുന്ന ഒരു പൊതി കഞ്ചാവിന് 1000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്.’മാല്‍’,’ജോയിന്റ്,’ മരുന്ന്’ എന്നീ കോഡ് ഭാഷ ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. കഞ്ചാവ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പണം നല്‍കി യാല്‍ ഇയാള്‍ സ്ഥലത്ത് എത്തിച്ചു നല്‍കും.