Connect with us

Kasargod

സഅദിയ്യ ക്യാമ്പസ് പോള്‍; സ്‌കൂള്‍ ലീഡേഴ്സ് അധികാരമേറ്റു

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് ശിഹാബ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Published

|

Last Updated

ദേളി |  സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റസ് ഇലക്ഷനില്‍ (ക്യാമ്പസ് പോള്‍ 2023)തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞ നടന്നു.പ്രൗഢമായ സദസ്സില്‍ സ്‌കൂള്‍ ലീഡേഴ്സിനെ കരഘോഷങ്ങളോടെ വേദിയിലേക്ക് ആനയിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് ശിഹാബ് സത്യവാചകം ചൊല്ലിക്കൊടുത്തു.

വായനവാരത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച ആയിരം പുസ്തകങ്ങള്‍ സ്‌കൂള്‍ ലീഡര്‍ സൗബാന്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്ന് കൈമാറി.കാസര്‍കോട് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദുര്‍ മുഖ്യ അതിഥിയായി.വിവിധ വകുപ്പു മേധാവികളും,അധ്യാപകരായ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,ഷബീര്‍, ഹാഷിം,ജഹ്ഫര്‍ സ്വാദിഖ്, അഫീഫ, രാജലക്ഷ്മി, പ്രകാശ്, ഹഫ്‌സ, പ്രഭിത, സജീവന്‍,യദുസുധന്‍ ഖാലിദ് സഅദി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

Latest