Connect with us

National

സ്വത്ത് തര്‍ക്കം; എട്ട് വയസ്സുകാരി വെടിയേറ്റ് മരിച്ചു

പിതാവ് കൃഷ്ണ സിംഗുമായി സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നയാള്‍ അയച്ച സംഘമാണ് വെടിവെച്ചത്

Published

|

Last Updated

പാറ്റ്‌ന (ബിഹാര്‍) | സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കടന്ന സംഘത്തിന്റെ വെടിയേറ്റ് എട്ടുവയസ്സുകാരി മരിച്ചു. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന് ശേഷം ആക്രമി സംഘം ഓടിരക്ഷപ്പെട്ടു.

പിതാവ് കൃഷ്ണ സിംഗുമായി സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നയാള്‍ അയച്ച സംഘമാണ് വെടിവെച്ചത്. കൃഷ്ണ സിംഗിന്റെ സഹോദരന്‍ നാല് വര്‍ഷം മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിലും ഇതേസംഘമാണെന്ന് പിതാവ് കൃഷ്ണ സിംഗ് ആരോപിച്ചു.