Connect with us

Kerala

അധികാരത്തിലെത്തിയാൽ സിഎഎ റദ്ദാക്കും; പ്രിയങ്ക ഗാന്ധി

21 ലക്ഷത്തോളം ആളുകള്‍ തൊഴില്‍ തേടി പുറത്ത് പോകാന്‍ നിര്‍ബന്ധിതരാവുമ്പോഴും കേന്ദ്രവും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട | കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മണിപ്പൂരിലെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തല്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരള മുഖ്യമന്ത്രിക്ക് ബിജെപിയുമായി ഒത്തുകളി രാഷ്ട്രീയമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ പിണറായി വിജയനെതിരെ നടപടിയെടുത്തില്ല. കൊടകര കള്ളപ്പണ കേസില്‍ കെ സുരേന്ദ്രന്റെ പേര് കേട്ടിരുന്നു. എന്നിട്ട് ആ കേസില്‍ മുഖ്യമന്ത്രി കെ സുരേന്ദ്രനെതിരെ നടപടിയെടുത്തില്ലെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി കൊടുക്കുന്നത്. 21 ലക്ഷത്തോളം ആളുകള്‍ തൊഴില്‍ തേടി പുറത്ത് പോകാന്‍ നിര്‍ബന്ധിതരാവുമ്പോഴും കേന്ദ്രവും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

Latest