Connect with us

Priyanka Gandhi

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; നാല് പരിപാടികളില്‍ പങ്കെടുക്കും

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോ

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചേരും.

12.05ന് ആദ്യ പ്രചാരണ സ്ഥലമായ ചാലക്കുടി മണ്ഡലത്തിലെ എരിയാടേക്ക് ഹെലികോപ്റ്ററില്‍ എത്തും. 12.15ന് യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനുവേണ്ടി എരിയാട് പൊതുസമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും.

ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് തിരിക്കും. യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 3.40ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകുന്നേരം 3.30 മുതല്‍ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി 8.45ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.