Connect with us

National

ചീറ്റപ്പുലികളുടെ ചിത്രം പകര്‍ത്തി പ്രധാനമന്ത്രി

70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍ എത്തുന്നത്.

Published

|

Last Updated

ദില്ലി | മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ട ചീറ്റപ്പുലികളുടെ ഫോട്ടോ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമറയില്‍ പകര്‍ത്തി. 70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍ എത്തുന്നത്. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ ഒരുമാസം പ്രത്യേകം സജ്ജമാക്കിയ ക്വാറന്റീനില്‍ പാര്‍പ്പിച്ച ശേഷം സൈ്വര്യ വിഹാരത്തിന് വിടുക.

1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്.

 

Latest