Connect with us

Kerala

പ്രധാനമന്ത്രി വ്യാഴാഴ്ച കേരളത്തില്‍; രണ്ട് ദിവസത്തെ സന്ദര്‍ശനം

ഇന്ത്യന്‍ നാവിക സേനയുടെ ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും

Published

|

Last Updated

തിരുവനന്തപുരം| രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച കേരളത്തിലെത്തും. അന്ന് വൈകിട്ട് ആറിന് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.
കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.