Connect with us

Kerala

ജനസദസ്സ്: ജനപങ്കാളിത്തം കുറയരുതെന്ന നിര്‍ദേശവുമായി എല്‍ ഡി എഫ്

യു ഡി എഫിന്റെ  41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണം.

Published

|

Last Updated

തിരുവനന്തപുരം | ജനസദസ്സ് പരിപാടിയില്‍ യു ഡി എഫ് എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുതെന്ന നിര്‍ദേശവുമായി എല്‍ ഡി എഫ്. യു ഡി എഫിന്റെ  41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണം.

എല്‍ ഡി എഫ് എം എല്‍ എമാരുടെ മണ്ഡലത്തിനൊപ്പമോ അതിന് മുകളിലോ പങ്കാളിത്തം വേണം. യു ഡി എഫ് എം എല്‍ എമാരുടെ മണ്ഡലങ്ങളിലെ പരിപാടിയുടെ സംഘാടനം ജില്ലകളിലെ എല്‍ ഡി എഫ് നേതൃത്വത്തിനും എല്‍ ഡി എഫ് മണ്ഡലങ്ങളിലെ ചുമതല അതത് എം എല്‍മാര്‍ക്കുമായിരിക്കും.

മന്ത്രിമാരുടെ പര്യടനത്തോടെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് നടത്താറുള്ള രാഷ്ട്രീയ ജാഥ ഇത്തവണ വേണ്ടെന്നും എല്‍ ഡി എഫ് തീരുമാനിച്ചു.

Latest