Connect with us

International

പത്തോളം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പരീക്ഷണം.

Published

|

Last Updated

പ്യോങ്യാങ് | പത്തോളം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ഈ വര്‍ഷം അവസാനം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പരീക്ഷണം.

പ്യോങ്യാങ് മേഖലയില്‍ നിന്ന് വൈകുന്നേരം അഞ്ചോടെ ഉത്തര കൊറിയ പത്തോളം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് (JCS) അറിയിച്ചതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിക്ഷേപണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യം നിരീക്ഷണവും ജാഗ്രതയും വര്‍ധിപ്പിച്ചതായി ജെ സി എസ് വ്യക്തമാക്കി.

ആഗസ്റ്റ് 12-ന് പ്യോങ്യാങ് കിഴക്കോട്ട് ഒരു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഏകദേശം ഒരാഴ്ചക്ക് ശേഷമാണ് പുതിയ വിക്ഷേപണം. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായുള്ള സൈനികാഭ്യാസങ്ങളുടെ വ്യാപ്തിയും കാലാവധിയും കുറക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെവാര്‍ഷിക സംയുക്ത സൈനികാഭ്യാസത്തിന്റെ കാലാവധി 11 ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറക്കുമെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlights:
North Korea fired around ten short-range ballistic missiles toward the Sea of Japan. The launch marks a notable escalation in regional defense tensions on the Korean Peninsula. South Korean and US militaries are closely monitoring the situation while maintaining full readiness.

 

 

Latest