Connect with us

International

നാല് ഇസ്‌റാഈലികള്‍ക്ക് കുത്തേറ്റെന്ന വാര്‍ത്ത; നിഷേധിച്ച് ദുബൈ പോലീസ്

കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സേന

Published

|

Last Updated

ദുബൈ | എമിറേറ്റില്‍ നാല് ഇസ്‌റാഈലികള്‍ക്ക് കുത്തേറ്റുവെന്ന വാര്‍ത്ത നിഷേധിച്ച് ദുബൈ പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങിനെയൊരു കുറ്റകൃത്യം നടന്നതായും ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും പ്രചരിച്ചതിന് പിന്നാലെയാണ് അധികാരികളുടെ പ്രസ്താവന.

യു എ ഇയില്‍ സുരക്ഷയും സുരക്ഷിതത്വവും പരമപ്രധാനമാണെന്നും കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക ചാനലുകള്‍ റഫര്‍ ചെയ്യാനും ദുബൈ സര്‍ക്കാര്‍ മീഡിയ ഓഫീസ് വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പോലീസ് വ്യക്തമാക്കി.

കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സേന സമൂഹത്തോട് അഭ്യര്‍ഥിച്ചു.

ഫലസ്തീന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ അനുനിമിഷം വന്നുകൊണ്ടിരിക്കുന്നുണ്ട്.

യു എ ഇയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരുലക്ഷം ദിര്‍ഹം പിഴയും തടവും ഉള്‍പ്പെടെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്.

 

Latest