Connect with us

First Gear

ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഇലക്ട്രിക് എസി സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ന്യൂഗോ ഇന്റര്‍സിറ്റി

സുഗമമായ ഓണ്‍-റോഡ് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് പുതിയ റൂട്ടുകള്‍ ആരംഭിച്ച് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആണ് പുതിയ സംരംഭത്തിലൂടെ ന്യൂഗോ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |സുസ്ഥിര മാസ് മൊബിലിറ്റിയുടെ തുടക്കക്കാരനായ ന്യൂഗോ, ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍സിറ്റി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇത്തരം ഒരു സര്‍വീസ് ആരംഭിക്കുന്നതോടെ ദീര്‍ഘദൂര യാത്രയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ന്യൂഗോക്ക് കഴിയും. കാര്‍ബണൈസേഷനും ഇന്ത്യയില്‍ കൂടുതല്‍ സുസ്ഥിരമായ പൊതുഗതാഗത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് ബസുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗതാഗത മേഖലയില്‍ ഒരു വന്‍ ചലനം ഉണ്ടാക്കാന്‍ തന്നെ ഈ സംരംഭത്തിന് കഴിഞ്ഞേക്കും.ഇത്തരം വാഹനങ്ങള്‍ സീറോ ടെയില്‍ പൈപ്പ് എമിഷന്‍ ഉണ്ടാക്കുകയും വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കമ്പനി ഇന്ത്യയിലുടനീളമുള്ള പ്രധാന റൂട്ടുകളായ ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – കോയമ്പത്തൂര്‍,  വിജയവാഡ – വിശാഖപടം, ഡല്‍ഹി – ജയ്പൂര്‍, ഡല്‍ഹി – അമൃത്സര്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം സീറ്റര്‍ + സ്ലീപ്പര്‍ ബസുകള്‍ ഇറക്കിയിട്ടുണ്ട് .

സുഗമമായ ഓണ്‍-റോഡ് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് പുതിയ റൂട്ടുകള്‍ ആരംഭിച്ച് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആണ് പുതിയ സംരംഭത്തിലൂടെ ന്യൂഗോ ലക്ഷ്യമിടുന്നത്.

പുതിയ ബസുകളില്‍ നിരവധി ആധുനിക സൗകര്യങ്ങളോടൊപ്പം ഇലക്ട്രോണിക് രീതിയില്‍ ക്രമീകരിക്കാവുന്ന പുറം കാഴ്ച കണ്ണാടി, ബോര്‍ഡിംഗ് ലളിതമാക്കുന്നതിന് അഡ്ജസ്റ്റബിള്‍ സ്റ്റെപ്പുകള്‍, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയി പ്രത്യേക സൗകര്യങ്ങള്‍ എന്നിവ ഉണ്ടാകും.

അതുപോലെ, ബസിനുള്ളില്‍, അതിഥികള്‍ക്ക് വലിയ സീറ്റുകള്‍ (1220mm), സോഫ്റ്റ് ടച്ച് ABS ഇന്റീരിയറുകള്‍, ആംബിയന്റ് ലൈറ്റിംഗിനുള്ള LED സ്ട്രിപ്പുകള്‍, റീഡിംഗ് ലാമ്പുകള്‍, USB ചാര്‍ജിംഗ് കണക്ഷനുകള്‍ എന്നിങ്ങനെയുള്ള വ്യക്തിഗത സൗകര്യങ്ങളോടെ സുഖപ്രദമായ യാത്ര സൗകര്യങ്ങളും ഉണ്ടാകും.

 

Latest