Connect with us

Kerala

കൊച്ചിയില്‍ 12,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; പാക് സ്വദേശി അറസ്റ്റില്‍

രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍  അറിയിച്ചു.

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ എന്‍ ബി സിയും നേവിയും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് പിടികൂടി. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍  അറിയിച്ചു.2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയവയാണ് പിടികൂടിയത്.

അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായിട്ടുണ്ട്.

 

Latest