Connect with us

MV JAYARAJAN

'പേയിളകി ലീഗും ഭ്രാന്ത് പിടിച്ച് കോണ്‍ഗ്രസും': കടുത്ത വിമര്‍ശനവുമായി എം വി ജയരാജന്‍

ഭരണമില്ലാത്തതില്‍ വെപ്രാളം ഉണ്ടാകും; പക്ഷേ ഇത്ര തരംതാഴരുത്‌

Published

|

Last Updated

കണ്ണൂര്‍ | മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധ പരിപാടികളില്‍ ഉയര്‍ന്ന അവഹേളന മുദ്രാവാക്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഭരണമില്ലാത്ത ലീഗും കോണ്‍ഗ്രസും ഭ്രാന്ത് പിടിച്ച അവസ്ഥയിലാണെന്ന് ജയരാജന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. വഖ്ഫ് വിഷയവുമായി ബന്ധപ്പെട്ട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിലും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിലും ഉയര്‍ന്ന മുദ്രാവാക്യങ്ങളിലാണ് ജയരാജന്റെ വിമര്‍ശനം.

ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് അണികളെ കയറൂരി വിടുന്ന നേതൃത്വം ആലോചിച്ചാല്‍ നന്നെന്ന് ജയരാജന്‍ ഓര്‍മിപ്പിച്ചു. രണ്ട് കൂട്ടര്‍ നടത്തിയതും തെറിയഭിഷേകമാണ്. ഭരണം നഷ്ടപ്പെട്ടതില്‍ വെപ്രാളം ഉണ്ടാകും. പക്ഷേ ഇത്രത്തോളം തരംതാഴാന്‍ പാടുണ്ടോ. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഭരണിപ്പാട്ട് മുദ്രാവാക്യം വിളികള്‍ നടത്തി, പ്രസംഗങ്ങള്‍ നടത്തി മുന്നോട്ടുപോകുന്ന ഈ കാള കൂട്ടങ്ങളെ ഒറ്റപ്പെടുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

 

 

Latest