Connect with us

media one ban

മീഡിയാവൺ വിലക്ക്: സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും

മീഡിയാവൺ മാനേജ്‌മെന്റിന് പുറമേ ചാനലിന്റെ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്ര പ്രവർത്തക യൂനിയൻ എന്നിവർകൂടി ഹരജി സമർപ്പിച്ചു.

Published

|

Last Updated

ന്യൂഡൽഹി | മീഡിയാവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കൂടുതൽ ഹരജികൾ. ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മീഡിയാവൺ മാനേജ്‌മെന്റിന് പുറമേ ചാനലിന്റെ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്ര പ്രവർത്തക യൂനിയൻ എന്നിവർകൂടി ഹരജി സമർപ്പിച്ചു. ചാനലിനെ വിലക്കിയതിന്റെ കാരണമെന്തെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.

ചാനൽ ഉടമകളോ, ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യസുരക്ഷക്ക് എതിരായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ സമർപ്പിച്ച ഹരജിയിൽ പറയുന്നു. മറുപടിക്ക് പോലും അവസരം നൽകാതെ ചാനലിന്റെ സംപ്രേഷണം വിലക്കിയത് 320 ഓളം ജീവനക്കാരുടെ തൊഴിലിനെയാണ് ബാധിക്കുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ഹരജിയിൽ വ്യക്തമാക്കുന്നു.

ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് മീഡിയാവണ്ണിന്റെ സംപ്രേഷണ അനുമതി കേന്ദ്ര സർക്കാർ പുതുക്കി നൽകാതിരുന്നത്. കേന്ദ്ര സർക്കാറിന്റെ തീരുമാനം കേരള ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീഡിയാവൺ മാനേജ്‌മെന്റ് അടക്കമുള്ളവർ സുപ്രീം കോടതിയിലെത്തിയത്്.

Latest