Connect with us

media one ban

മീഡിയ വണ്‍ വിലക്ക്; ഹൈക്കോടതി വിധി ഇന്ന്

സംപ്രേഷണം തടഞ്ഞതിന് കാരണമെന്ന് പറയുന്ന റിപ്പോര്‍ട്ട് കേന്ദ്രം കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കൊച്ചി | കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണം തടഞ്ഞതിനെതിരെ മീഡിയ വണ്‍ ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്.

ജസ്റ്റിസ് എന്‍ നഗരേഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.
ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഫയലുകള്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ യു ഡബ്ല്യു ജെയും ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

 

 

 

Latest