National
സ്വത്ത് കേസില്‍ തോറ്റു; പിതാവിനെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു
.കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫര്‍ ഖമറുദ്ദീനെ മകന്‍ ആക്രമിച്ചു
മുംബൈ | സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ തോറ്റതിന് പിന്നാലെ യുവാവ് പിതാവിനെ കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫര്‍ ഖമറുദ്ദീന്‍ സയ്യിദ് പട്ടേല്‍(82) നെ ആണ് മകന്‍ അബ്ദുള്‍ റഹ്മാന്‍ കൊലപ്പെടുത്തിയത്.അബ്ദുള്‍ റഹ്മാന്റെ ഉപദ്രം സഹിക്ക വയ്യാതെ ജലവിഭവ വകുപ്പ് മുന്‍ ജീവനക്കാരനായിരുന്ന ജാഫര്‍ ഖമറുദ്ദീന്‍, വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകള്‍ക്കൊപ്പം താമസിച്ചുവരികയുമായിരുന്നു.
വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫര്‍ ഖമറുദ്ദീന് നല്‍കുകയും മകനോട് വീട്ടില്‍നിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു.കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫര്‍ ഖമറുദ്ദീനെ മകന്‍ ആക്രമിച്ചു. പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് അബ്ദുള്‍ റഹ്മാന്‍, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു.സംഭവസമയം ജാഫര്‍ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകള്‍ക്കും പരുക്കേറ്റു. അബ്ദുള്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.







