Connect with us

National

മദ്യനയ അഴിമതിക്കേസ്; ഇഡിക്കെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് പരിഗണിക്കും

ഇഡിയുടെ സമന്‍സുകള്‍ ചോദ്യം ചെയ്താണ് കേജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്,  മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി കെജ്രിവാളിന് ഇതുവരെ 9 സമന്‍സുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ഇഡിയ്ക്ക് മുമ്പാകെ കെജ്രിവാള്‍ ഇതുവരെ ഹാജരായിട്ടില്ല. ഇഡിയുടെ സമന്‍സുകള്‍ ചോദ്യം ചെയ്താണ് കേജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

സമന്‍സുകള്‍ നിയമവിരുദ്ധമാണെന്ന് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നു. ഇഡിയുടെ പരാതിയെ തുടര്‍ന്നുള്ള മജിസ്ട്രേറ്റ് കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍  അനുകൂലമായ ഇടപെടല്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍  ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

 

Latest