Connect with us

Kerala

വിഴിഞ്ഞം സമരത്തിനെതിരെ പ്രചാരണ ജാഥയുമായി എല്‍ ഡി എഫ്

ചൊവ്വാഴ്ച്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം  | വിഴിഞ്ഞം സമരത്തിന് എതിരെ എല്‍ ഡി എഫ് തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്തും. 7, 8, 9 തീയതികളിലാണ് പ്രചാരണ ജാഥ സംഘടിപ്പിക്കുക. ചൊവ്വാഴ്ച്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.

9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആര്‍ക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.