Connect with us

Kuwait

പ്രാണികള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്ക് കുവൈത്തില്‍ നിരോധനം

ജി സി സിയിലെ പൊതു നിയമങ്ങള്‍ക്കും മതപരമായ അനുശാസനകള്‍ക്കും അനുസൃതമായി നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | പ്രാണികള്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ കുവൈത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്നതിനായി പ്രാണികളെ ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞാഴ്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുവൈത്ത് നിലപാട് വ്യക്തമാക്കിയത്.

വിവിധയിനം പാറ്റകള്‍, പഴുതാരകള്‍, വിരകള്‍ മുതലായവ ഉണക്കി പൊടിച്ച രൂപത്തില്‍ റൊട്ടി, ബിസ്‌ക്കറ്റ്, പാസ്ത, സോസുകള്‍ എന്നീ ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ക്കുവാനുള്ള അനുമതിയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ജി സി സിയിലെ പൊതു നിയമങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കളില്‍ പ്രാണികളെയും പുഴുക്കളെയും ഉപയോഗിക്കുന്നത് വിലക്കുന്ന മതപരമായ അനുശാസനകള്‍ക്കും അനുസൃതമായി നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ജി സി സിയിലെ മറ്റു ചില രാജ്യങ്ങളും സമാനമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.