Connect with us

electricity

വൈദ്യുതി മോഷണത്തിന് കെ എസ് ഇ ബി റിട്ട. സബ് എന്‍ജിനീയര്‍ പിടിയില്‍

പിടിക്കപ്പെട്ടതോടെ ഇയാള്‍ പിഴ തുക അടച്ചെങ്കിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ അറസ്റ്റ് നടക്കും

Published

|

Last Updated

കോഴഞ്ചേരി | വൈദ്യുതി മോഷണത്തിന് കെ എസ് ഇ ബി റിട്ട സബ് എന്‍ജിനീയര്‍ പിടിയില്‍. കോഴഞ്ചേരി ഈസ്റ്റ് സ്വദേശി സദാനന്ദനാണ് പിടിയിലായത്.

രണ്ടാം തവണയാണ് ഇദ്ദേഹം വൈദ്യുതി മോഷണത്തിന് പിടിക്കപ്പെടുന്നത്. മീറ്ററില്‍ നിന്നും വയര്‍ ഉപയോഗിച്ച് വീട്ടിലെയും കടയിലെയും ഫ്രീസര്‍, എയര്‍ കണ്ടീഷണര്‍, മോട്ടോര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നെത്തിയ ബോര്‍ഡിന്റെ ആന്റി തെഫ്റ്റ് സ്‌ക്വാഡാണ് മോഷണം പിടികൂടിയത്. എട്ടു ലക്ഷം രൂപ പിഴ ചുമത്തി.

പിടിക്കപ്പെട്ടതോടെ ഇയാള്‍ പിഴ തുക അടച്ചെങ്കിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ അറസ്റ്റ് നടക്കും. നേരത്തെ ഇതേ കുറ്റത്തിന് നാലു ലക്ഷം രൂപ പിഴ അടച്ചിരുന്നു. 12 കൊല്ലം മുന്‍പ് കോഴഞ്ചേരി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ നിന്നാണ് സദാനന്ദന്‍ വിരമിച്ചത്.

Latest