Connect with us

Kerala

വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

108 സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

Published

|

Last Updated

പത്തനംതിട്ട | വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയില്‍ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടയ്ക്കാനുള്ളത്.

തുക അടയ്ക്കാതായതോടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. 108 സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

Latest