Connect with us

Kerala

കോഴിക്കോട് കോര്‍പറേഷന്റെ 12 കോടി തട്ടിയ സംഭവം; പി എന്‍ ബി മാനേജര്‍ ഒളിവില്‍ തന്നെ, ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും

തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നെത്തിയ സംഘം ബേങ്കില്‍ ഇന്നും പരിശോധന തുടരും

Published

|

Last Updated

കോഴിക്കോട്  |  കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന ആരോപണം നേരിടുന്ന പഞ്ചാബ് നാഷണല്‍ ബേങ്ക് മാനേജര്‍ രജില്‍ ഒളിവില്‍ തന്നെ . ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേ സമയം രെജില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നെത്തിയ സംഘം ബേങ്കില്‍ ഇന്നും പരിശോധന തുടരും. ഇതുവരെ 12 കോടി രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍ പോലീസില്‍ നല്‍കിയിട്ടുളള പരാതി.

അതേസമയം രജില്‍ നിരപരാധിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രജിലിനെ ആരോ കുടുക്കിയതാകാം.രിജില്‍ ഇത്തരമൊരു തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കുന്നില്ല.വീടുണ്ടാക്കാനായി ബേങ്കില്‍ നിന്നും ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകള്‍ ഒന്നും ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.