Connect with us

Pathanamthitta

കോന്നി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് പിടിച്ചെടുത്തു

യു ഡി എഫിനൊപ്പമായിരുന്ന ജിജി സജി എൽ ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചു.

Published

|

Last Updated

പത്തനംതിട്ട | കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയം. എൽ ഡി എഫിലെ ജിജി സജി യു ഡി എഫിലെ എം വി അമ്പിളിയെ പരാജയപ്പെടുത്തി. ജിജി സജിക്ക് ഏഴ് വോട്ടും അമ്പിളിക്ക് ആറ് വോട്ടുമാണ് ലഭിച്ചത്.

ജൂലൈ 28ന് പ്രസിഡൻ്റായിരുന്ന എം വി അമ്പിളിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡൻ്റ് പുറത്താവുകയും ചെയ്‌തു. യു ഡി എഫിനൊപ്പമായിരുന്ന ജിജി സജി എൽ ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചു.

തുടർന്ന് വൈസ് പ്രസിഡൻ്റിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു.

Latest