Connect with us

Kerala

മരിച്ച നിലയില്‍ കണ്ട എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയുടെ മൃതദേഹം കേരള സര്‍ക്കാര്‍ ചെലവില്‍ അരുണാചല്‍ പ്രദേശില്‍ എത്തിക്കും

കളമശേരി മെഡിക്കല്‍ കോളേജിലെത്തി മിചി മാര്‍പ്പുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച മന്ത്രി റോജി എം ജോണ്‍ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു

Published

|

Last Updated

കൊച്ചി | കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ഥി മിചി മാര്‍പ്പുവിന്റെ മൃതദേഹം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ചെലവില്‍ അരുണാചല്‍ പ്രദേശിലെ ജന്മനാട്ടിലെത്തിക്കും.

ഇന്ന് രാവിലെ കളമശേരി മെഡിക്കല്‍ കോളേജിലെത്തി മിചി മാര്‍പ്പുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച മന്ത്രി റോജി എം ജോണ്‍, കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തിലാണ് മൃതദേഹം ജന്മനാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിച്ചത്.

ഇന്ന് രാത്രി ഒമ്പതിനു കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് നാളെ വൈകിട്ട് 3.30ന് ഡല്‍ഹിയില്‍ നിന്ന് കണക്റ്റിംഗ് വിമാനത്തില്‍ ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളത്തിലെത്തിക്കും.

വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി മൊബൈല്‍ ഫ്രീസര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സ് ഒരുക്കണമെന്നും സിറോയിലെ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതിനുള്ള ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights:
The Kerala government will bear all expenses to send the body of Arunachal Pradesh student Michi Marpu back home. Minister Roji M John visited his family at Kalamassery Medical College and coordinated transport via Delhi to Itanagar’s Donyi Polo Airport.

Latest