Connect with us

National

കച്ചത്തീവ് ദ്വീപ് വിവാദം; കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി

'1974ല്‍ കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറിയ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയും താത്പര്യങ്ങളും ദുര്‍ബലപ്പെടുത്തി.'

Published

|

Last Updated

ന്യൂഡല്‍ഹി | കച്ചത്തീവ് ദ്വീപ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 1974ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന വിവരാവകാശ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്. ഞെട്ടിപ്പിക്കുന്ന വിവരമാണിതെന്നും ഇതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും താത്പര്യങ്ങളും ദുര്‍ബലപ്പെടുത്തുകയാണ് അന്നത്തെ വലിയ പാര്‍ട്ടി ചെയ്തതെന്നും മോദി ആരോപിച്ചു.

‘ഹൃദയശൂന്യമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കച്ചത്തീവ് കൈമാറിയ കോണ്‍ഗ്രസ് നടപടി ഓരോ ഇന്ത്യക്കാരനെയും ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ ഒരുകാലത്തും വിശ്വസിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, താത്പര്യങ്ങള്‍ എല്ലാം ദുര്‍ബലപ്പെടുത്തിയത് കോണ്‍ഗ്രസ്സാണ്.’- മോദി എക്‌സില്‍ കുറിച്ചു.

കച്ചത്തീവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചുപിടിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാന മന്ത്രിയുടെ പ്രതികരണം.

ഇന്ത്യക്കു ശ്രീലങ്കക്കും ഇടയ്ക്കുള്ള പാക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്. രാമേശ്വരത്തു നിന്ന് 16 കി. മീ വടക്കുകിഴക്കായാണ് 115.5 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

 

Latest